കൊല്ലം ബിഷപ്പിനെതിരെയുള്ള മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം

കൊല്ലം ബിഷപ്പിനെതിരെയുള്ള മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക്  ഫോറം

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വഴിവിട്ട നടപടികളെയും, അതിനെ തുടർന്ന് മത്സ്യബന്ധന മേഖലയിൽ ദുരിതം പേറേണ്ടി വരുന്നആളുകളെ ബോധവൽക്കരിക്കാൻ കൊല്ലം രൂപതയുടെ അധ്യക്ഷൻ തന്റെ ജനങ്ങൾക്കായി എഴുതിയ ഇടയ ലേഖനത്തെ വിമർശിക്കാനും, വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നിലപാട് ദൗർഭാഗ്യകര മായിപ്പോയി. തന്റെ ഇടയനടുത്ത ശുശ്രൂഷയുടെ പങ്കു കാരായ അജഗണങ്ങളെ സമകാലിക രാഷ്ട്രീയ സാമുദായിക, വിശ്വാസപരമായ കാര്യങ്ങളെ സംബന്ധിച്ച് ഉദ്ബോധിപ്പിക്കുന്നതിനാണ് ഒരു മെത്രാൻ ഇടയലേഖനങ്ങൾ ഇറക്കുന്നത്. അതു വിശ്വാസികളെ പഠിപ്പിക്കുന്നതിനും, ഉൾ ബോധ്യങ്ങൾ നൽകുന്നതുമായിരിക്കും.ഇത്തരം ലേഖനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്നതും വെല്ലുവിളിയോടെ പ്രതികരിക്കുന്നതും പക്വതയില്ലായ്മ യാണ്. കേരളത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സമുദായവുമായി ഏറ്റുമുട്ടലിന് ഇല്ല എന്ന് പറഞ്ഞതിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിൽക്കുന്ന സമയത്ത് തന്നെയാണ്കേരള ക്രൈസ്തവസഭയിലെ ഏറ്റവും പുരാതന രൂപത യായ കൊല്ലം രൂപതയുടെ മെത്രാനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കിയത് ഖേദകരമാണ്. ഇത്തരം നിലപാടുകളിൽ രാഷ്ട്രീയ ഇരട്ടത്താപ്പ് കാണിക്കുന്ന നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്. തന്റെ അജഗണങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന അഭിവന്ദ്യരായ ജീവിച്ചിരിക്കുന്നവരും, കാലം ചെയ്തവരും ആയ മെത്രാൻ മാരോടും, സഭാധികാരികളോടും സിപിഎമ്മിനും, അതിന്റെ നേതൃത്വത്തിനുള്ള അസഹിഷ്ണുതയും വെല്ലുവിളികളും ഇപ്പോഴും തുടരുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.